Remove Oil Stain In Plate : അടുക്കളയിലെ പാചകത്തിന് ശേഷം പാത്രങ്ങൾ കഴുകുമ്പോൾ വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നമാണ് കറിചട്ടികളിലും അതുപോലെ തന്നെ പാത്രങ്ങളിലും ഉണ്ടാകുന്ന എണ്ണ മെഴുക്ക്. എത്ര തന്നെ സോപ്പിട്ട് കഴുകിയാലും മീൻ വറുത്തതോ അല്ലെങ്കിൽ ഇറച്ചി വറുത്തത് ആയിട്ടുള്ള ചട്ടികളിൽ ഉണ്ടാകുന്ന എണ്ണ മെഴുക് കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്.
അതിലെ എണ്ണ പിന്നീട് ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് അത് കളയേണ്ടി വരും എന്നാൽ അത് കളഞ്ഞാലും ഒരു മണം അതുപോലെ തന്നെ കിടക്കും. അത് ഇല്ലാതാക്കാനുള്ള ഒരു കിടിലൻ ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി ഏതാണ് വൃത്തിയാക്കേണ്ട പാത്രം അത് എടുക്കുക. അതിലേക്ക് കുറച്ച് ഐസ്ക്യൂബ് ഇട്ടുകൊടുക്കുക അതുപോലെ കുറച്ച് സോപ്പ്ഇട്ടുകൊടുക്കുക ശേഷം നല്ലതുപോലെ കൈകൊണ്ട് പാത്രത്തിൽ ചുറ്റിക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ എണ്ണ മെഴുക്ക് എല്ലാം തന്നെ പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ചെറിയ ചെട്ടികളിലെ മാത്രമല്ല വലിയ പാത്രങ്ങളിലെയും എണ്ണമഴക്ക് ഇതുപോലെ തന്നെ നമുക്ക് കളയാവുന്നതാണ്. ഐസ് ഇടുന്നതിലൂടെ എണ്ണ കട്ടയാവുകയും എളുപ്പത്തിൽ തന്നെ സോപ്പുമായി മിക്സ് ചെയ്ത പെട്ടെന്ന് അഴുക്കുകൾ പോകുന്നതിനും കാരണമാകും.
അതുകൊണ്ടുതന്നെ പാത്രത്തിൽ ഒറ്റ മെഴുക്കു പോലും അവശേഷിക്കില്ല. ശേഷം അത് ചരിച്ച് കളഞ്ഞ് വീണ്ടും നല്ലതുപോലെ സോപ്പിട്ട് മാത്രം കഴുകിയെടുക്കുക. പാത്രങ്ങളിലെ എണ്ണമഴക്ക് എല്ലാ ഇല്ലാതാക്കുവാൻ ഐസ്ക്യൂബ് വളരെ ഉപകാരപ്രദമാണ്. നിങ്ങൾ ഇതുപോലെ ഇനി വൃത്തിയാക്കി നോക്കൂ. ഇനി പാത്രങ്ങൾ ഒരുപാട് സോപ്പ് തേച്ച് ഉരച്ചു കഴുകേണ്ട ആവശ്യമില്ല. കൂടുതൽ അടുക്കള ടിപ്പുകൾ അറിയുന്നതിന് വേണ്ടി വീഡിയോ കണ്ടു നോക്കുക.