ക്യാരറ്റ് ഇതുപോലെ കഴിച്ചു നോക്കിയിട്ടുണ്ടോ ഇതിന്റെ രുചി വേറെ ലെവൽ ആണ്. ഇന്ന് തന്നെ തയ്യാറാക്കി വെക്കു. | Making Of Tasty Carrot Sweet Lado

Making Of Tasty Carrot Sweet Lado : ക്യാരറ്റ് ഉപയോഗിച്ചുകൊണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു മധുര പലഹാരം നമുക്ക് തയ്യാറാക്കാം ചെറിയ കുട്ടികൾക്കെല്ലാം തന്നെ ഇത് വളരെയധികം ഇഷ്ടപെടും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക.

അതിനുശേഷം നാല് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർത്തു കൊടുത്ത് നല്ലതുപോലെ വഴറ്റി എടുക്കുക ക്യാരറ്റ് നന്നായി വെന്തു വരുമ്പോൾ അതിലേക്ക് അരക്കപ്പ് പഞ്ചസാര ചേർത്തു കൊടുക്കുക. പഞ്ചസാര ഓരോരുത്തരുടെയും മധുരത്തിന് അനുസരിച്ച് ചേർത്തു കൊടുക്കാവുന്നതാണ് ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക .

പഞ്ചസാര എല്ലാം അലിഞ്ഞ് ക്യാരറ്റുമായി യോജിച്ച് വരുമ്പോൾ അതിലേക്ക് കാൽ കപ്പ് പാൽപ്പൊടി ചേർത്തു കൊടുക്കുക കുറച്ച് കശുവണ്ടി പരിപ്പ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. എല്ലാം യോജിച്ച് പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകണം.

അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ചെറുതായി ചൂടാറി കഴിയുമ്പോൾ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാവുന്നതാണ്. ഉരുട്ടിയെടുത്തതിനുശേഷം ഗ്രേറ്റഡ് കോക്കനട്ട് പൊടിയിൽ ചെറുതായി ഉരുട്ടിയെടുക്കുക. ഇത് ആവശ്യമെങ്കിൽ മാത്രം ചെയ്യാവുന്നതാണ് നിങ്ങൾക്ക് വേണമെങ്കിൽ പൊടിച്ച പഞ്ചസാരയിൽ പൊടിച്ചെടുക്കുകയും ചെയ്യാം. എല്ലാ ഉരുളകളും ഇതുപോലെ തയ്യാറാക്കു. വളരെ ടേസ്റ്റി ആയിട്ടുള്ള ക്യാരറ്റ് ലഡു നിങ്ങളും തയ്യാറാക്കൂ.

Leave a Reply

Your email address will not be published. Required fields are marked *