Health Tip Of Raisins Water : രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹന മെച്ചപ്പെടുത്തുവാനും ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും രക്തക്കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും വളരെ ഉത്തമം ആയിട്ടുള്ള ഒരു ഹെൽത്ത് ടിപ്പിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ ഹെൽത്ത് ഡ്രിങ്ക് നിങ്ങൾ കുടിക്കുകയാണെങ്കിൽ വളരെ നല്ല ആരോഗ്യം തന്നെ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും.
ഭാവിയിൽ നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള മിക്കവാറും എല്ലാ അസുഖങ്ങളെയും ജീവിതശൈലി രോഗങ്ങളെയും തടയാൻ ഇതിലൂടെ നിങ്ങൾക്ക് സാധിക്കും. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം ഒരു പിടി ഉണക്കമുന്തിരി എടുക്കുക കറുത്ത ഉണക്കമുന്തിരി തന്നെ എടുക്കേണ്ടതാണ് ശേഷം അത് കുറച്ചു സമയം വെള്ളത്തിൽ കുതിർക്കാൻ ആയി വയ്ക്കുക.
വെള്ളത്തിൽ നല്ലതുപോലെ കുതിർന്നതിനുശേഷം ഉണക്കമുന്തിരി മാത്രം മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക ശേഷം അത് കഴുകിയെടുക്കുക. അടുത്തതായി മൂന്ന് ഏലക്കായയും അതുപോലെ കുറച്ച് ഉണക്കമുതലും എടുത്ത് നല്ലതുപോലെ ചതച്ച് അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ചൂടാക്കാൻ വയ്ക്കുക .
അതിലേക്ക് ഈ ചതച്ച ഉണക്കമുന്തിരിയും ഏലക്കയും ഇട്ടുകൊടുത്ത് നല്ലതുപോലെ തിളപ്പിക്കുക. അതിലേക്ക് രണ്ടോ മൂന്നോ ഗ്രാമ്പു കൂടി ചേർത്തു കൊടുക്കുക ശേഷം വെള്ളത്തിന്റെ നിറമെല്ലാം തന്നെ മാറി വരുമ്പോൾ അതൊരു പാത്രത്തിലേക്ക് പകർത്തുക. അരിച്ചു മാറ്റേണ്ടതാണ്. ചെറിയ കുട്ടികൾക്കും കഴിക്കാം വേണമെങ്കിൽ നിങ്ങൾക്ക് കൽക്കണ്ടം ചേർക്കാം മധുരം ആക്കി കുട്ടികൾക്ക് കൊടുക്കാം. ഒരുമാസം നിങ്ങൾ ഒരു ഗ്ലാസ് വെച്ച് കുടിച്ചാൽ മതിയായിരിക്കും. ഇതുപോലെ തയ്യാറാക്കി കുടിക്കൂ.