Useful Bathroom Tip With Mask And Garlic : ബാത്റൂമിലെ ഒരു വലിയ പ്രശ്നത്തിന് പരിഹാരം ആക്കാൻ മാസ്കും സോപ്പും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ സാധിക്കും. ബാത്റൂമുകളിൽ നമ്മൾ കുളിക്കുന്നതിനു വേണ്ടി പലതരത്തിലുള്ള സോപ്പുകൾ ഉപയോഗിക്കാറുണ്ടല്ലോ സോപ്പുകൾ മാത്രമല്ല ഇപ്പോൾ ബോഡി വാഷുകളും ലഭ്യമാണ്. എന്നാൽ നമ്മൾ മിക്കവാറും ദിവസങ്ങളിൽ സോപ്പ് ആയിരിക്കും ഉപയോഗിക്കുന്നത്.
സോപ്പ് ഉപയോഗിക്കുന്നതിന്റെ ഒരു പ്രശ്നം എന്ന് പറയുന്നത് ഇത് നമ്മൾ സോപ്പുവയ്ക്കുന്ന സ്റ്റാൻഡിൽ വച്ചാൽ കൂടിയും വെള്ളം തട്ടുന്നത് കൊണ്ട് അത് പെട്ടെന്ന് അലിഞ്ഞു പോവുകയും ചെയ്യാറുണ്ട്. ഇതുപോലെ അലിഞ്ഞു പോകുന്ന സമയത്ത് അവിടെയെല്ലാം തന്നെ സോപ്പിന്റെ അംശങ്ങൾ ഉണ്ടാവുകയും വളരെ വൃത്തികേടാക്കുകയും ചെയ്യും.
സോപ്പിന്റെ സ്റ്റാൻഡ് ആയിരിക്കും ആദ്യം തന്നെ വൃത്തികേടായി പോകാറുള്ളത്. അതുകൊണ്ട് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. മാസ്ക് ഉണ്ടെങ്കിൽ ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാം. അതിനായി ഒരു മാസ്ക് എടുക്കുക അതിന്റെ ഒരു ഭാഗത്ത് മുറിച്ചു മാറ്റുക ശേഷം ഒരു കവർ പോലെ കാണുന്ന ഭാഗത്ത് നിങ്ങൾ സോപ്പ് ഇട്ടുവയ്ക്കുക .
ശേഷംആ ഭാഗം ഏതെങ്കിലും ഒരു നൂല് കൊണ്ടോ മറ്റോ കെട്ടി ഉറപ്പിക്കുക. ഇത്രമാത്രമേയുള്ളൂ കുളിക്കുന്ന സമയത്ത് ഇതിൽ വെള്ളം ആക്കി നിങ്ങൾക്ക് ശരീരത്തിൽ തേച്ച് ഉരച്ചു കുളിക്കാം. നല്ലൊരു സ്ക്രബർ കൂടിയായിരിക്കും ഇത്. മാത്രമല്ല സോപ്പ് പെട്ടെന്ന് അലിഞ്ഞു പോകും എന്ന പേടിയും വേണ്ട. അതുകൊണ്ടുതന്നെ ഒരു സോപ്പ് നിങ്ങൾക്ക് കുറെ നാൾ ഉപയോഗിക്കുകയും ചെയ്യാം. ഈ ടിപ്പ് നിങ്ങൾ ഇന്ന് തന്നെ വീട്ടിൽ ചെയ്തു നോക്കൂ.