Tip To Get Rid Of Excess Body Hair : നമ്മുടെ മുഖത്തും കൈകളിലും കാലുകളിലും ഉണ്ടാകുന്ന അനാവശ്യമായിട്ടുള്ള രോമവളർച്ച ഇല്ലാതാക്കാൻ വേണ്ടി ബ്യൂട്ടിപാർലറുകളിൽ പോയി വലിയ പൈസ മുടക്കി പല കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ടല്ലോ. എന്നാൽ ഇതെല്ലാം നമുക്ക് നിസ്സാരമായി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്നതേയുള്ളൂ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. പലപ്പോഴും ഷേവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചർമ്മത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഉപയോഗിക്കാനും വളരെ എളുപ്പമാണ്.
ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രം എടുക്കുക. അതിലേക്ക്ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും കൂടി ചേർത്ത് നല്ലതുപോലെ അലിയിച്ചെടുക്കുക .ചെറുതായി അലിഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തു കൊടുക്കുക. ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.
നല്ലതുപോലെ അലിഞ്ഞ് വന്നതിനുശേഷം രണ്ടോ മൂന്നോ ടീസ്പൂൺ വെള്ളം ചേർത്തു കൊടുക്കുക ശേഷം നന്നായി തിളപ്പിക്കുക. തിളച്ച് വന്നതിനുശേഷം ചൂടാറാനായി മാറ്റിവയ്ക്കുക. ചൂടാറി വരുമ്പോൾ ഇത് കട്ടിയാകുന്നതായിരിക്കും നല്ലതുപോലെ കട്ടിയായി വന്നതിനുശേഷം അത് കൈയിൽ എടുക്കുക. ശേഷം എവിടെയാണ് നിങ്ങൾക്ക് മുടി കളയേണ്ടത് അവിടെ ആദ്യം കുറച്ച് പൗഡർ ഇട്ടുകൊടുക്കുക. ശേഷം തയ്യാറാക്കിയ കട്ടിയുള്ള മിശ്രിതം നിങ്ങളുടെ മുടിയിൽ വച്ച് അമർത്തിയതിനുശേഷം ഒരു തുണി അതിനു മുകളിൽ വെച്ച് വലിച്ചെടുക്കുക.
രോമം എല്ലാം തന്നെ പറഞ്ഞു പോരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും എല്ലാ രോഗങ്ങളും ഇതുപോലെ തന്നെ നിങ്ങൾക്ക് മാറ്റിയെടുക്കാം. രണ്ടാമത്തെ മാർഗം കടലമാവ് രണ്ട് ടീസ്പൂൺ എടുക്കുക .അതിലേക്ക് കുറച്ച് പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക അര ടീസ്പൂൺ ചെറുനാരങ്ങാനീരും തേച്ചുകൊടുക്കുക. ശേഷം രോമം കളഞ്ഞ ഭാഗത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഉണങ്ങിക്കഴിയുമ്പോൾ നിങ്ങൾക്ക് കഴുകി കളയാം വീണ്ടും രോമം വരാതിരിക്കാൻ ഇത് സഹായിക്കും.