Dosa Dough Will Fall And Rise Tip : ദോശമാവ് തയ്യാറാക്കി വയ്ക്കുമ്പോൾ അത് നന്നായി പതഞ്ഞു പൊന്തി വന്നാൽ മാത്രമാണ് ദോശ ഉണ്ടാക്കുമ്പോഴും അത് വെച്ച് ഇഡലി തയ്യാറാക്കുമ്പോഴും നല്ല സോഫ്റ്റ് ടേസ്റ്റ് ആയി നമുക്ക് കഴിക്കേണ്ട സാധിക്കുന്നത്. മാവ് തയ്യാറാക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സംഭവിച്ചാൽ ദോശയും ഇഡലിയും കഴിക്കാൻ രുചി ഉണ്ടാവുകയില്ല.
എന്നാൽ വളരെ പെട്ടെന്ന് കുറഞ്ഞ സമയം കൊണ്ട് നമുക്ക് ദോശമാവ് നല്ലതുപോലെ പതഞ്ഞു പൊന്തി വരാൻ വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. തലേദിവസം മാവ് തയ്യാറാക്കി വയ്ക്കാൻ നിങ്ങൾ മറന്നു പോയെങ്കിൽ പിറ്റേദിവസം നിങ്ങൾക്ക് അപ്പം ദോശ എന്നിവ തയ്യാറാക്കണമെന്നുണ്ടെങ്കിൽ ഈ ടിപ്പ് വളരെയധികം ഉപകാരപ്രദമായിരിക്കും.
അതിനായി മാവ് തയ്യാറാക്കിയതിനുശേഷം ഒരു കുക്കർ എടുക്കുക കുക്കർ ഒരു അഞ്ചു മിനിറ്റ് നല്ലതുപോലെ ചൂടാക്കുക. കുക്കറിന്റെ ഉള്ളിൽ ഏതെങ്കിലും ഒരു തട്ട് വെച്ച് കൊടുക്കുക ശേഷം അതിനുമുകളിലായി മാവ് അരച്ചെടുത്ത പാത്രം ഇറക്കി വയ്ക്കുക ശേഷം രണ്ടോ മൂന്നോ പച്ചമുളക് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം മാവിന്റെ ഉള്ളിലേക്ക് വച്ച് കൊടുക്കുക.
ശേഷം കുക്കർ അടയ്ക്കുക. അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഇതുപോലെ അടച്ചു വയ്ക്കുക ശേഷം നിങ്ങൾ തുറന്നു നോക്കുമ്പോൾ മാവ് നല്ലതുപോലെ പതഞ്ഞു പൊന്തി വന്നിരിക്കുന്നത് കാണാൻ സാധിക്കും. വളരെ പെട്ടെന്ന് മാവ് തയ്യാറാക്കി എടുക്കണമെങ്കിൽ പച്ചമുളക് കൊണ്ടുള്ള ഈ സൂത്രം തന്നെയാണ് ബെസ്റ്റ് നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. ബ്രേക്ക്ഫാസ്റ്റ് ഇനി എളുപ്പം കഴിക്കാം.