Making Tasty Unniyappam Without Oil : വളരെ സോഫ്റ്റ് ആയിട്ടുള്ള ഉണ്ണിയപ്പം നമുക്ക് ഉണ്ടാക്കാം എന്നാൽ ഇതിനെ എണ്ണയുടെ ആവശ്യമില്ല. എണ്ണയില്ലാതെ ഈ ഉണ്ണിയപ്പം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ശർക്കര ആവശ്യമുള്ളത് എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക അതിൽ കുറച്ച് വെള്ളം കൂടി ചേർത്ത് അലിയിച്ചെടുക്കുക നന്നായി അലിഞ്ഞു വന്നതിനുശേഷം മാറ്റി വയ്ക്കുക. അതുപോലെ തന്നെ ഉണ്ണിയപ്പത്തിലേക്ക് ആവശ്യമായിട്ടുള്ള തേങ്ങാക്കൊത്ത് വറുത്ത് കോരി മാറ്റി വയ്ക്കുക.
അടുത്തതായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു കപ്പ് ചോറ് ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ ഒരു കപ്പ് അരിപ്പൊടി ചേർത്തു കൊടുക്കുക ശേഷം അതിലേക്ക് ശർക്കരപ്പാനിയും ഒഴിച്ച് നന്നായി അരച്ചെടുക്കുക. അരച്ചെടുത്തതിനുശേഷം നല്ലതുപോലെ പഴുത്ത ചെറുപഴം അല്ലെങ്കിൽ റോബസ്റ്റ പഴം ഏത് വേണമെങ്കിലും നിങ്ങൾക്ക് ചേർക്കാം .
ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ചേർത്തു കൊടുക്കുക. ഇതും നല്ലതുപോലെ അരച്ചെടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് നേരത്തെ വറുത്ത് കോരി മാറ്റിയ തേങ്ങാക്കൊത്ത് ചേർത്തു കൊടുക്കുക .ശേഷം കുറച്ച് ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേയുള്ളൂ ഉണ്ണിയപ്പത്തിന്റെ മാവ് തയ്യാർ.
അതിനുശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രമെടുത്ത് അതിലേക്ക് കുറച്ച് നെയ്യ് അല്ലെങ്കിൽ എണ്ണ തേച്ചു കൊടുക്കുക. കാരണം ഉണ്ണിയപ്പം എടുക്കാൻ എളുപ്പത്തിനാണ്. ശേഷം മാവ് ഒഴിച്ചുകൊടുക്കുക മീഡിയം തീയിൽ വെച്ച് അടച്ചുവെച്ച് വേവിക്കുക ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. നല്ലതുപോലെ വെന്തതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് എണ്ണ ഒഴിച്ചും തയ്യാറാക്കാവുന്നതാണ്. രീതിയിൽ ഉണ്ടാക്കിയാലും നല്ല സോഫ്റ്റ് ഉണ്ണിയപ്പം കഴിക്കാം. ഇതുപോലെ നിങ്ങളും തയ്യാറാക്കൂ.