How To Make Perfect Chappathi : കൂടുതൽ ആളുകളും രാത്രി ചോറ് കഴിക്കുന്നതിനേക്കാൾ ചപ്പാത്തി കഴിക്കുന്നവർ ആയിരിക്കും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ചോറു കുറച്ച് ചപ്പാത്തി കഴിക്കുന്നവരാണ് അധികമാളുകളും. എന്നാൽ വീട്ടിൽ ഉണ്ടാക്കുന്ന ചപ്പാത്തി വളരെ സോഫ്റ്റ് ആയി ഉണ്ടാക്കാൻ പറ്റിയ ടിപ്പുകൾ ആണ് പറയാൻ പോകുന്നത് അതുപോലെ തന്നെ ഇത് നല്ലതുപോലെ വീർത്തു വരുകയും ചെയ്യും.
സാധാരണ പുറത്തുനിന്ന് വാങ്ങുന്ന ചപ്പാത്തി വളരെ സോഫ്റ്റ് ആയി ഉണ്ടാകാറില്ല അതുപോലെ തന്നെയാണ് നമുക്ക് വീട്ടിലും തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക ശേഷം കുറേശ്ശെയായി വെള്ളമൊഴിച്ച് ചപ്പാത്തി മാവ് തയ്യാറാക്കുക.
മാവ് കുഴച്ച് തയ്യാറാക്കിയതിനുശേഷം അതിനു മുകളിലായി നനഞ്ഞ ഒരു തുണി ഇട്ടു കൊടുക്കുക. കുറച്ചുസമയം മാറ്റിവെക്കുക അതുകഴിഞ്ഞ് സാധാരണ രീതിയിൽ നിങ്ങൾ എങ്ങനെയാണ് ചപ്പാത്തി പരത്തുന്നത് അതുപോലെ പരത്തിയെടുക്കുക. പരത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഒരുപാട് കനം കുറയാൻ പാടുള്ളതല്ല എന്നാൽ ഒരുപാട് കട്ടിയാകാൻ പാടുള്ളതല്ല.
എല്ലാം തയ്യാറാക്കി കഴിഞ്ഞതിനു ശേഷം ചപ്പാത്തി ഉണ്ടാക്കുന്ന പാൻ ചൂടാക്കാൻ വയ്ക്കുക. അതിനുശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ചപ്പാത്തി അതിലേക്ക് വച്ച് കൊടുക്കുക മീഡിയം തീയിൽ തന്നെ വയ്ക്കുക. അതുകൊണ്ട് അമർത്തി അമർത്തി തിരിച്ചു മറിച്ചും ഇടുക. അപ്പോൾ നല്ലതുപോലെ പൊന്തി വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഇനി ചപ്പാത്തി ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഇതുപോലെ തയ്യാറാക്കി നോക്കൂ.