Making Of Masala Cheese Filling Bread : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതും അതുപോലെ തന്നെ വളരെയധികം ഉള്ള ബ്രഡ് കൊണ്ടുള്ള ഒരു റെസിപ്പിയാണ് പറയാൻ പോകുന്നത്. ഇത് വൈകുന്നേരം ചായയുടെ കൂടെയോ അല്ലെങ്കിൽ രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടോ നിങ്ങൾക്ക് കഴിക്കാവുന്നതാണ് ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ നാലു ബ്രഡ് എടുത്ത് അതിന്റെ നാലു ഭാഗവും മുറിച്ചു മാറ്റുക അതിനുശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക വേണമെങ്കിൽ രണ്ടു മുട്ട എടുക്കാവുന്നതാണ് അതിലേക്ക് ആവശ്യമായ വറ്റൽമുളക് ചെറുതായി പൊട്ടിച്ചത് ചേർത്തു കൊടുക്കുക ഒരുതവണ ചെറുതായി അരിഞ്ഞാൽ ചേർത്തുകൊടുക്കുക കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം ഓരോഅതിലിട്ട് മുരിയിച്ച് എടുക്കുക ശേഷം അതേ പാനിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ട ഒഴിച്ചുകൊടുക്കുക ശേഷം ഒരു ഭാഗം ചെറുതായി വെന്തു തുടങ്ങുമ്പോൾ അതിൽ നിന്നും രണ്ട് ബ്രെഡ് എടുത്ത് നീളത്തിൽ വയ്ക്കുക നടുവിലായി വയ്ക്കുക .
അതിനുശേഷം ഒരു ഭാഗം മൊരിഞ്ഞു വരുമ്പോൾ മുട്ട തിരിച്ചിട്ട് കൊടുക്കുക. ശേഷം ബ്രെഡിന്റെ മുകളിലോട്ടായി മറ്റ് രണ്ട് ഭാഗങ്ങൾ മടക്കി വയ്ക്കുക അതിലേക്ക് കുറച്ച് ടൊമാറ്റോ സോസും അതുപോലെ കുറച്ച് തക്കാളി കുരുമുളക് അതിനു മുകളിലായി ചീസ് ലെയർ വെച്ചുകൊടുക്കുക. ശേഷം അതിനു മുകളിൽ ബ്രഡ് വെച്ച് രണ്ടായി മുറിക്കുക. ശേഷം നിങ്ങൾക്ക് ചീസ് അലിഞ്ഞു വരുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. ശേഷം കഴിക്കാം.