കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറും ടേസ്റ്റി നാരങ്ങ അച്ചാർ. അച്ചാർ ഇതുപോലെ ഉണ്ടാക്കൂ. | Making Of Spicy Tasty Lemon Pickle

Making Of Spicy Tasty Lemon Pickle : നാരങ്ങ അച്ചാർ ഇതുപോലെ രുചികരമായ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഇതിന് ഒട്ടും തന്നെ കൈപ്പ് ഇല്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു കിലോഗ്രാം നാരങ്ങ എടുക്കുക ശേഷം അത് ആവിയിൽ ഒരു 10 മിനിറ്റ് നല്ലതുപോലെ വേവിച്ചെടുക്കുക ശേഷം നാല് കഷ്ണങ്ങളാക്കി അരിഞ്ഞ് പാത്രത്തിൽ പകർത്തി ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒരു നുള്ള് കായപ്പൊടിയും ചേർത്ത് കൊടുക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഏഴ് ഏലക്കായ മൂന്നു ഗ്രാമ്പു ചേർത്ത് പറക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ കടുക്. ചൂടാകുമ്പോൾ അത് കോരി ഒരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. അടുത്തതായി അതേ പാത്രത്തിൽ ഒരു കപ്പ് നല്ലെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു കപ്പ് വെളുത്തുള്ളി ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് കോരി മാറ്റുക.

അതുപോലെ തന്നെ അരയണ്ണയിലേക്ക് ഒരു കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞതും അതിന്റെ കൂടെ കുറച്ച് പച്ചമുളക് ചേർത്ത് വറുത്ത് കോരി മാറ്റുക. ശേഷം അതേ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക മൂത്ത വരുമ്പോൾ 8 ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക. മൂത്തു വരുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം അതിലേക്ക് നാരങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക .

അതോടൊപ്പം വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും ചേർത്ത് കൊടുക്കുക. മറ്റൊരു പാത്രം ചൂടാക്കി അതിലേക്ക് ഒരു കപ്പ് വിനാഗിരി തിളപ്പിക്കാൻ വയ്ക്കുക നന്നായി തിളച്ചു വരുമ്പോൾ അത് നാരങ്ങ അച്ചാറിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ട് ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പുംപൊടിച്ചു വച്ചിരിക്കുന്ന മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അവസാനമായി ഒരു നുള്ള് കായപ്പൊടിയും ചേർത്ത് ഇളക്കിയെടുക്കുക. നാരങ്ങ അച്ചാർ റെഡി.

Leave a Reply

Your email address will not be published. Required fields are marked *