കർക്കിടകമാസം അതിവിശേഷങ്ങളിൽ ഒന്ന് തന്നെയാണ് മാനസികമായ ആശ്വാസത്തോടൊപ്പം തന്നെ ശാരീരികമായിട്ടുള്ള ആശ്വാസവും നമ്മൾ നേടിയെടുക്കേണ്ടതാണ്. ഈ സമയങ്ങളിൽ ദേവിയെ ആരാധിക്കുന്നത് വളരെ നല്ലതാണ് കൂടാതെ രാമായണ പാരായണവും ചിട്ടയോടെ ചെയ്യുന്നത് ഉത്തമം തന്നെയാണ്. അതുപോലെ തന്നെ ലളിതാസഹസ്രനാമവും ദിവസവും കേൾക്കുവാൻ എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാകുന്നു. ഇത് ജീവിതത്തിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല ദുരിതങ്ങളും എന്നന്നേക്കുമായി ഒഴിഞ്ഞു പോകുന്നതും ആണ്.
ഉറങ്ങുന്നതിനു മുൻപായി ഈ പറയുന്ന മന്ത്രങ്ങൾ നിങ്ങൾ ജപിക്കുക. കർക്കിടകമാസത്തിൽ ഈ മന്ത്രങ്ങൾ ജപിക്കുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു. ആദ്യത്തേത് വിഷ്ണു മന്ത്രം. “അച്യുതം കേശവം വിഷ്ണും ഹരിം സത്യം ജനാർദ്ദനം ഹംസം നാരായണം കൃഷ്ണം ജപേത് ദുസ്വപ്ന സന്തായെ ” ഇത് നിത്യവും കിടക്കുന്നതിനു മുൻപ് ജപിക്കുക. ശുദ്ധി വരുത്തിയതിനുശേഷം വേണം ഇത് നിങ്ങൾ ജപിക്കുവാൻ.
മൂന്നുപ്രാവശ്യം ജപിക്കുക മന്ത്രം ലഭിക്കുന്ന സമയത്ത് നിങ്ങളുടെ മനസ്സും ശരീരവും ശുദ്ധമായിരിക്കണം എങ്കിൽ മാത്രമേ ഉദ്ദേശിച്ച ഫലം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. ഇതിലൂടെ ഒരു വ്യക്തിയുടെ മനസ്സ് ശാന്തമാവുകയും സുഖമായിട്ടുള്ള ഉറക്കം ഉണ്ടാവുകയും ചെയ്യുന്നു ക്രമേണ മനസ്സിന്റെ ശക്തിയും ചൈതന്യവും വർദ്ധിച്ച പുതിയൊരു വ്യക്തിയായി തന്നെ തീരുന്നതാകുന്നു അത്രയും ശക്തമായ ഒരു മന്ത്രമാണ് ഇത്.
ഇതിലൂടെ ജീവിതത്തിൽ അറിഞ്ഞും അർഹതയുമായി ചെയ്തിട്ടുള്ള തെറ്റുകളെല്ലാം തന്നെ ഇല്ലാതാക്കാൻ പറ്റുന്നു. ഇത് രാമായണമാസത്തിൽ ജപിക്കുന്നത് വളരെ വിശേഷമാണ്. ഇന്ന് ജപിച്ച് തുടങ്ങുന്നുവോ അന്ന് തന്നെ നിങ്ങൾക്ക് നല്ല മാറ്റം ഉണ്ടാകുന്നതായിരിക്കും. ഉറങ്ങുന്ന സമയത്ത് നമ്മുടെ ദൈവാംശം ഉണരുന്ന സമയമാണ് അതുകൊണ്ട് നമ്മൾ നല്ലതുപോലെ ഉറങ്ങുന്നതിലൂടെ പിറ്റേദിവസം രാവിലെ എഴുന്നേറ്റ് നല്ല ഊർജത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നതാണ്.