ചപ്പാത്തിയുടെ മാവ് തയ്യാറാക്കുമ്പോൾ ഇതുപോലെ ചപ്പാത്തി കോലുകൊണ്ട് ഇടിച്ചു കൊടുക്കൂ. ഇതുപോലെ ചെയ്യാൻ മറക്കല്ലേ. | How To Making Soft Chappathi

How To Making Soft Chappathi : എല്ലാവർക്കും ചപ്പാത്തി കഴിക്കാൻ വളരെ ഇഷ്ടമാണല്ലോ. ചപ്പാത്തി ഉണ്ടാക്കുന്നതാണ് പലർക്കും കഷ്ടം ആയിട്ടുള്ള കാര്യം. കടയിൽ നിന്നും വാങ്ങുന്ന ചപ്പാത്തി ആയാലും നമ്മൾ പുറത്ത് നിന്ന് കഴിക്കുന്ന ചപ്പാത്തിയാണെങ്കിലും വളരെയധികം സോഫ്റ്റ് ആയിരിക്കും അതുപോലെ വീട്ടിൽ ഉണ്ടാക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ കട്ടിയായി പോകാറുണ്ട്. പല സമയങ്ങളിലും കട്ടി ആയിട്ടുള്ള ചപ്പാത്തി നിങ്ങൾക്ക് കഴിക്കേണ്ടി വന്നിട്ടുണ്ടോ.

എന്നാൽ അതിനൊരു പരിഹാരം ഉണ്ട്. ചപ്പാത്തി വളരെയധികം സോഫ്റ്റ് ആകാനും നല്ല വീർത്തു വരാനും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു മാർഗമാണ് പറയാൻ പോകുന്നത്. ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന കോല് മാത്രം മതി ചപ്പാത്തി സോഫ്റ്റ് ആക്കി എടുക്കാൻ. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യം തന്നെ ഒരു പാത്രത്തിൽ ആവശ്യത്തിന് ഗോതമ്പുപൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ആവശ്യത്തിന് വെള്ളം ചേർത്തുകൊണ്ട് ചപ്പാത്തിയുടെ മാവ് തയ്യാറാക്കുക.

അതിനുശേഷം ചപ്പാത്തി കോലുകൊണ്ട് നല്ലതുപോലെ ഇടിച്ചു കൊടുക്കുക ഒരു അഞ്ചുമിനിറ്റെങ്കിലും നന്നായി ഇടിച്ചു കൊടുക്കേണ്ടതാണ് വെറുതെ ഇടിച്ചാൽ മാത്രം പോരാ ചപ്പാത്തിയും മാവ് മടക്കി മടക്കി അടിച്ചു കൊടുക്കുക. നല്ലതുപോലെ സോഫ്റ്റ് ആയി വരുന്നതായിരിക്കും.

ചപ്പാത്തി സോഫ്റ്റ്‌ ആകണമെങ്കിൽ ആദ്യം അതിന്റെയും മാവ് വേണം സോഫ്റ്റ് ആയിരിക്കുവാൻ. 10 മിനിറ്റ് വിളിച്ചു കൊടുത്തതിനു ശേഷം ആവശ്യത്തിന് ഉരുളകളാക്കിയെടുത്ത് പരത്തി ചുട്ടു നോക്കൂ. ചപ്പാത്തി പൊന്തി വരുന്നത് കാണാൻ സാധിക്കും അതുപോലെ നല്ല സോഫ്റ്റ് ആയിരിക്കും. ചപ്പാത്തിയുടെ മാവ് തയ്യാറാക്കുമ്പോൾ ഇതുപോലെ കോലുകൊണ്ട് ഇടിച്ചു കൊടുക്കുക. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : grandmother tips

Leave a Reply

Your email address will not be published. Required fields are marked *