Making Of wheat Sweet In 10 Minute : ഗോതമ്പ് പൊടി ഉപയോഗിച്ചുകൊണ്ട് ഇതുപോലെ ഒരു മധുര പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. സാധാരണയായി നമ്മൾ മൈദ ഉപയോഗിച്ചാണല്ലോ മധുരപലഹാരം തയ്യാറാക്കാറുള്ളത് എന്നാൽ ഇനി ഗോതമ്പുപൊടി ഉപയോഗിച്ച് നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് നിങ്ങൾക്ക് വേണമെങ്കിൽ കറുത്ത എള്ള് വെളുത്ത എള്ള് എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്.
ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ ഓയിൽ ചേർത്തു കൊടുക്കുക ശേഷം കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. സാധാരണ ചപ്പാത്തി മാവിന്റെ പരുവത്തിൽ തയ്യാറാക്കുക. ശേഷം ഒരു 10 മിനിറ്റ് മാവ് മാറ്റിവെക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക ശേഷം വളരെ കനം കുറഞ്ഞ രീതിയിൽ പരത്തുക നന്നായി കനം കുറച്ച് ശേഷം അതിലേക്ക് കുറച്ച് എണ്ണ തേച്ചു കൊടുക്കുക. അതുപോലെ കുറച്ച് ഗോതമ്പ് പൊടി വിതറി കൊടുക്കുക.
അതിനുശേഷം ഒരു ഭാഗത്ത് നിന്നും ചുരുട്ടി ചുരുട്ടി എടുക്കുക. ശേഷം കൈകൊണ്ട് ചെറുതായി പരത്തി എടുക്കുക ഇപ്പോൾ നീളത്തിലുള്ള ഒരു ചതുര കഷണം പോലെ കിട്ടും. നിങ്ങൾക്ക് ആവശ്യമുള്ള വലുപ്പത്തിൽ മുറിച്ചെടുക്കുക ഇതുപോലെ എല്ലാ മാവും തയ്യാറാക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് മുക്കി പൊരിച്ചെടുക്കുന്നതിന് ആവശ്യമായിട്ടുള്ള എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോന്നും അതിലിട്ട് നല്ലതുപോലെ പൊരിച്ചെടുക്കുക.
ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക 1/2 കപ്പ് വെള്ളം ചേർത്തു കൊടുക്കുക രണ്ട് ഏലക്കായ പൊട്ടിച്ചിടുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക. പഞ്ചസാര ലായനി ഒറ്റനോ പരുവം ആകേണ്ട ആവശ്യമില്ല പഞ്ചസാര എല്ലാം അലിഞ്ഞതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പലഹാരം പാനിയിലേക്ക് ചേർത്ത് നന്നായി ഇളക്കി എല്ലാ ഭാഗത്തും എത്തിയതിനുശേഷം പകർത്തി വെക്കുക. ചൂട് എല്ലാം മാറിക്കഴിയുമ്പോൾ കഴിക്കാവുന്നതാണ്.