Making Of Tasty Soft Vattayappam : ടേസ്റ്റി ആയിട്ടുള്ള വട്ടയപ്പം ഉണ്ടാക്കാൻ എത്രയൊക്കെ ട്രൈ ചെയ്തിട്ടും ശരിയാകുന്നില്ല. എന്നാൽ ഇനി ഇതുപോലെ ഉണ്ടാക്കിയാൽ മതി 5 ടീസ്പൂൺ ചോറുണ്ടെങ്കിൽ 2 ഇരട്ടി വലിപ്പം വയ്ക്കുന്ന സോഫ്റ്റ് വട്ടയപ്പം തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് അഞ്ച് ടീസ്പൂൺ വെള്ള ചോറ് ചേർത്ത് കൊടുക്കുക നിങ്ങൾക്ക് ഏത് ചോറ് വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ്.
വെള്ളച്ചോറ് ചേർത്തു കൊടുക്കുമ്പോൾ നല്ല കളർ ഉണ്ടാകുന്നതായിരിക്കും. ശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം അതിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക വറുത്തതോ വറുക്കാത്തതോ ആയിട്ടുള്ള അരിപ്പൊടി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ശേഷം അതിലേക്ക് ചെറിയ ചൂടുവെള്ളം ഒഴിച്ച് കൊടുക്കുക അതുപോലെ തന്നെ പൊടിച്ച പഞ്ചസാര മധുരത്തിന് ആവശ്യമായ അളവിൽ ചേർത്തു കൊടുക്കുക .
പൊടിക്കാത്ത പഞ്ചസാരയും ചേർത്തു കൊടുക്കാവുന്നതാണ്. ഇതിലേക്ക് നിങ്ങൾക്ക് രുചികൂട്ടുന്നതിന് വേണ്ടി വേണമെങ്കിൽ ഏലക്കാപൊടി ചേർത്തു കൊടുക്കാവുന്നതാണ്. നല്ലതുപോലെ അരച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതോടൊപ്പം തന്നെ ഇളവ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഈസ്റ്റ് നന്നായി പൊന്തി വരുന്നതിന് വേണ്ടി മാറ്റിവയ്ക്കുക ഈസ്റ്റ് നല്ലതുപോലെ പൊന്തിവന്നതിനുശേഷം അത് അരച്ചു വച്ചിരിക്കുന്ന മാവിലേക്ക് ലേക്ക് ചേർത്തു കൊടുക്കുക.
അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കുക മാവ് നല്ലതുപോലെ പൊന്തി വരുന്നതിനു വേണ്ടിയാണ്. മാവ് നല്ലതുപോലെ പതഞ്ഞു പൊന്തി വന്നതിനുശേഷം വട്ടയപ്പം ഉണ്ടാക്കുന്നതിന് ആവശ്യമായിട്ടുള്ള പാത്രം എടുത്ത് അതിൽ ആദ്യം കുറച്ച് എണ്ണ തേച്ചുപിടിപ്പിക്കുക ശേഷം മാവു മുക്കാൽ ഭാഗത്തോളം ഒഴിച്ച് ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക. സാധാരണ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് പോലെ വട്ടയപ്പം പൊന്തി വരുന്നതായിരിക്കും. ഇതുപോലെ തയ്യാറാക്കി നോക്കൂ.