രണ്ടുനേരം വിളക്ക് വെക്കുന്ന വീടുകളിലുള്ളവർക്കറിയാം വിളക്ക് കത്തിച്ചു കഴിഞ്ഞാൽ പിന്നെ വിളക്കിന്റെ മുകളിൽ എല്ലാം തന്നെ എണ്ണ മെഴുക്കും അതുപോലെ തിരി കരിഞ്ഞു പോയതിന്റെ പാടുകളും അവശേഷിക്കും. എന്നാൽ ഇത്തരം വിളക്കുകൾ വൃത്തിയാക്കാൻ ഒരു എളുപ്പമാർഗം ഉണ്ട്. സാധാരണയായി നമ്മളെല്ലാവരും ഇതുപോലെയുള്ള വിളക്കുകൾ കഴുകുന്നതിന് വേണ്ടി.
നാരങ്ങ വാളൻപുളി ഇരുമ്പൻ പുളി എന്നിവ ധാരാളം ഉപയോഗിക്കുന്നവരാണല്ലോ എന്നാൽ പലപ്പോഴും അത് വെച്ച് ഉരയ്ക്കേണ്ട ആവശ്യം വരും ഉറച്ച വൃത്തിയാക്കുന്നതോടെ പാത്രത്തിന്റെ ഭംഗിയും നഷ്ടപ്പെടും. അതൊന്നുമില്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനുവേണ്ടി നമ്മൾ എടുക്കേണ്ടത് ബ്ലീച്ചിങ് പൗഡർ ആണ്.
ബ്ലീച്ചിംഗ് പൗഡർ കുറച്ച് എടുത്ത് വിളക്കിന്റെ അഴുക്കുപിടിച്ച എല്ലാ ഭാഗത്തും എണ്ണമഴക്കുള്ള എല്ലാ ഭാഗത്തും നന്നായി തേച്ച് ഉരയ്ക്കുക കൈകൊണ്ട് നന്നായി തേച്ചുക കുറച്ചു വെള്ളം കൂടി ചേർത്ത് എല്ലാ ഭാഗത്തും നന്നായി മിക്സ് ചെയ്യുക. കൈകൊണ്ട് ഉരച്ചു കൊടുക്കുമ്പോൾ തന്നെ എണ്ണ മെഴുക്കും അഴുക്കുകളും പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
അതോടൊപ്പം ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കുന്നതായിരിക്കും. ശേഷം കഴുകി കളയുക. വിളക്ക് ഓരോ പ്രാവശ്യം എടുക്കുമ്പോഴും അത് വൃത്തിയാക്കി കത്തിക്കുന്നവർ ആണെങ്കിൽ ബ്ലീച്ചിംഗ് പൗഡർ ഒരു പാത്രത്തിൽ ഇട്ടു വയ്ക്കുക കഴുകുന്ന സമയത്ത് എടുത്ത് ഉപയോഗിക്കാം കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.