Making Of Wheat Palkova Recipe : മധുര പലഹാരങ്ങൾ ചെറിയ കുട്ടികൾക്ക് എല്ലാം വളരെ ഇഷ്ടപ്പെടുന്നതാണല്ലോ അവർക്ക് പുറത്തുനിന്നും വാങ്ങിക്കൊടുക്കാതെ വീട്ടിൽ തന്നെ നമുക്ക് പലതരത്തിലുള്ള മധുരപലഹാരങ്ങൾ തയ്യാറാക്കാം അത്തരത്തിൽ ഗോതമ്പ് പൊടി കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി മധുരപലഹാരത്തിന്റെ റെസിപ്പിയാണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കുന്നതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക.
ശേഷം നല്ലതുപോലെ ചൂടാക്കുക ഗോതമ്പ് പൊടി ചൂടായി വരുന്ന സമയത്ത് അതിലേക്ക് ആറ് ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം കൈവിടാതെ ഇളക്കി കൊടുക്കുക നല്ലതുപോലെ റോസ്റ്റ് ആയി വരുന്ന സമയത്ത് കുറച്ചുകൂടി നെയ്യ് ചേർത്തു കൊടുക്കുക പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് കാൽ കപ്പ് പാൽപ്പൊടി ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ ഏലക്കാപൊടി ചേർത്ത് കൊടുക്കുക.
ഇത് കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് അരക്കപ്പ് പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുക്കുക വീണ്ടും കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് വീണ്ടും നന്നായി കുഴച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ ആക്കിയെടുക്കുക. ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. പൊടിച്ച പഞ്ചസാരയിൽ പൊതിഞ്ഞ് പകർത്തി വയ്ക്കാം.
സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ല ഒരു സ്വീറ്റ് കൂടിയാണ് ഇത് മാത്രമല്ല ആരോഗ്യത്തിന് യാതൊരു കേടമില്ലാത്തതുകൊണ്ട് ഏത് പ്രായത്തിലുള്ളവർക്കും തന്നെ കഴിക്കാവുന്നതാണ്. ഇത് ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ കുറച്ച് അധികം ദിവസത്തേക്ക് കേടാകാതെ ഇരിക്കും. വലിയവർക്കും ചെറിയവർക്കും ഇനി ആസ്വദിച്ച് കഴിക്കാം ഗോതമ്പ് പാൽഗോവ.ഇതുപോലെ ഒരു മധുര പലഹാരം നിങ്ങളും തയ്യാറാക്കി വെക്കൂ.