ഇന്നത്തെ കാലത്ത് പുതിയ ബാത്റൂമുകൾ ഉണ്ടാക്കുന്ന എല്ലാവരും തന്നെ സ്റ്റീൽ ബൈബുകൾ ആയിരിക്കും കൂടുതൽ ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്നാൽ ദീർഘനാളത്തേക്ക് ഉപയോഗിക്കാൻ സ്റ്റീൽ പൈപ്പുകളാണ് കൂടുതൽ ഉപകാരപ്രദമാകാറുള്ളത്. പക്ഷേ ഇതിന്റെ ഒരു കുഴപ്പമെന്ന് പറയുന്നത് നിരന്തരമായി സോപ്പ് പത വരുന്നതും അതുപോലെ തന്നെ വെള്ളം എപ്പോഴും പെട്ടെന്നത് കൊണ്ട് അത് തുരുമ്പ് പിടിക്കാനുള്ള സാധ്യതകൾ കൂടുതലാണ് .
മാത്രമല്ല പൈപ്പുകൾ നിറംമങ്ങാനും സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ വീണ്ടും ഏതെങ്കിലും ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ച് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ പിന്നെയും അത് നിറം മങ്ങുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങൾ ഇനി ആരും ആവർത്തിക്കാതിരിക്കുക.
പൈപ്പുകൾ വൃത്തിയാക്കാൻ ഈ മാർഗം ഉപയോഗിക്കുക. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് എടുക്കുക. അതുപോലെ തന്നെ ഒരു ചെറുനാരങ്ങയുടെ പകുതിയും എടുക്കുക ചെറുനാരങ്ങ ഉപ്പിൽ മുക്കിയതിനു ശേഷം സ്റ്റീൽ പൈപ്പിന്റെ അഴുക്കുപിടിച്ച ഭാഗങ്ങളിലെല്ലാം നല്ലതുപോലെ ഉരച്ചു കൊടുക്കുക. എല്ലാഭാഗത്തും ഉരച്ചു കൊടുക്കേണ്ടതാണ് അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ചുകൊണ്ട് കഴുകി കളയാം.
നിങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാൾ കൂടുതൽ തിളക്കത്തോടെ ആയിരിക്കും ഇത് രണ്ടും ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കിയാൽ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചെറുനാരങ്ങയും ഉപ്പും ചേർത്ത് ഇതുപോലെ വൃത്തിയാക്കുക. തിളക്കം ഉണ്ടാകുമെന്ന് മാത്രമല്ല തുരുമ്പ് പിടിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.