Making Of Tasty Onion Thoran : വളരെ രുചികരവും എന്നാൽ വളരെ എളുപ്പത്തിലും തയ്യാറാക്കാൻ പറ്റുന്ന ഉള്ളി തോരന്റെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇനി ചോറിന്റെ കൂടെ കഴിക്കാൻ വേറെ കറികളുടെ ഒന്നും ആവശ്യമില്ല. ഇത് മാത്രം മതി. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് മൂന്ന് വറ്റൽമുളകും കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കുക ചെറുതായി മൂത്തു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. മഞ്ഞൾപൊടി നല്ലതുപോലെ മുഖത്തു വരുമ്പോൾ അതിലേക്ക് മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. സവാള പെട്ടെന്ന് വഴന്നു വരണം എങ്കിൽ കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക.
സവാള ചെറുതായി വഴന്നു വന്നു തുടങ്ങുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കേണ്ടതാണ് അതിനുശേഷം തുറന്നു നോക്കുമ്പോഴേക്കും സവാളയും തേങ്ങയും നല്ലതുപോലെ വാടി വന്നിരിക്കുന്നത് കാണാം.
വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം പകർത്തി വയ്ക്കാം. വളരെ ടേസ്റ്റിയും രുചികരവുമായ സവാള തോരൻ നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. ആദ്യമായി പാചകം പഠിച്ചു തുടങ്ങുന്നവർക്കെല്ലാം തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന റെസിപ്പിയാണ് ഇത്.. Credit : mia kitchen