Making Of Tasty Fish Masala fry : മീൻ പൊരിച്ചത് രുചികരമായ എല്ലാവരും കഴിക്കണമെന്നുണ്ടെങ്കിൽ അതിന്റെ മസാല ആയിരിക്കണം ആദ്യം ശരിയാക്കേണ്ടത്. മീൻ ഏത് വേണമെങ്കിലും ആകാം എന്നാൽ അതിന്റെ മസാല രുചികരമായിരിക്കണം എങ്കിൽ മാത്രമേ കഴിക്കാനും ടേസ്റ്റ് ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ നമുക്ക് വളരെ രുചികരമായിട്ടുള്ള ഒരു മീൻ മസാല തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം തന്നെ 10 കാശ്മീരി മുളക് കുറച്ച് ചൂടുവെള്ളത്തിൽ കുതിർക്കാനായി മാറ്റിവയ്ക്കുക.
നന്നായി കുതിർന്നു കഴിയുമ്പോൾ അതെല്ലാം ഒരു മിക്സിയുടെ ജാറിൽ ഇട്ട് കൊടുക്കുക. അതോടൊപ്പം തന്നെ 8 വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി 10 ചുവന്നുള്ളി കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കാൻ പാടില്ല ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക .ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുക്കുക.
ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക .ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക. ഇതെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷംവൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ എടുത്ത് മസാലയിൽ നല്ലതുപോലെ തന്നെ യോജിപ്പിക്കുക. ഇവിടെയും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ് മീൻ മസാലയും നന്നായി പൊതിഞ്ഞ് എടുക്കേണ്ടതാണ് വെറുതെ തേച്ചാൽ മാത്രം പോരാ.
എല്ലാ മീനും തയ്യാറാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെച്ച് ഒരു മണിക്കൂർ നേരത്തേക്ക് അടച്ചുവയ്ക്കുകയോ അല്ലെങ്കിൽ ഫ്രിഡ്ജിൽ വെക്കുകയോ ചെയ്യാം. ശേഷം പുറത്തെടുക്കുക അതുകഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് ആദ്യം കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം വളരെ കുറച്ച് കടുക് കറിവേപ്പില ഇട്ടു പൊട്ടിക്കുക. ശേഷം മീൻ നിരത്തി വയ്ക്കുക ഒരു ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. എല്ലാ മീനും ഇതുപോലെ നിങ്ങൾക്ക് പൊരിച്ചെടുക്കാം. ശേഷം പകർത്തി വയ്ക്കുക. Credit : Fathimas curryworld