ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും സൗന്ദര്യ സംരക്ഷണത്തിൽ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ. മാത്രമല്ല മുഖത്ത് ചെറിയ കുരുക്കൾ വന്നുപോയതിന്റെ പാടുകളും അതുപോലെ തന്നെ മുഖത്തെ ചുളിഞ്ഞ പാടുകളും നമ്മുടെ മുഖം പെട്ടെന്ന് പ്രായമായതുപോലെ തോന്നിക്കാൻ കാരണമാകുന്നതാണ്. ഇവയെ ഉടനെ തന്നെ മാറ്റിയില്ലെങ്കിൽ പെട്ടെന്ന് തന്നെ നമ്മുടെ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കും.
എന്നാൽ ഇതിനുവേണ്ടി നമ്മൾ ഒരുപാട് പൈസ മുടക്കി സാധനങ്ങൾ വാങ്ങിക്കേണ്ട ആവശ്യമില്ല വീട്ടിലുള്ള സാധനങ്ങൾ വച്ചുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാം. അതിനുള്ള ഒരു ഫേസ്പാക്ക് ആണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഇരട്ടിമധുരത്തിന്റെ പൊടി ഇട്ടുകൊടുക്കുക. ഇത് എല്ലാ ആയുർവേദ കടകളിലും ലഭിക്കുന്നതാണ് ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.
ശേഷം നല്ലതുപോലെ പഴുത്ത നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി അതും മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ഇത് മാത്രമേയുള്ളൂ ഫേസ്പാക്ക്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാനും സാധിക്കും. മാത്രമല്ല നല്ല എഫക്റ്റീവ് ആയിരിക്കും ഇത് നിങ്ങൾ ചെയ്യേണ്ടത് ആദ്യം മുഖം നല്ലതുപോലെ കഴുകി വൃത്തിയാക്കുക ശേഷം വെള്ളമില്ലാതെ തുടച്ചു മാറ്റുക.
അതിനുശേഷം ഈ ഫേസ് പാക്ക് നിങ്ങൾ മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശേഷം നന്നായി ഡ്രൈ ആകുന്നത് വരെ വെയിറ്റ് ചെയ്യുക നല്ലതുപോലെ ഡ്രൈ ആയതിനുശേഷം മാത്രമേ നിങ്ങൾ ഇത് കഴുകി കളയാൻ പാടുള്ളൂ. അപ്പോൾ മാത്രമേ നല്ല റിസൾട്ട് കിട്ടുകയുള്ളൂ. ആദ്യത്തെ യൂസൽ തന്നെ ചർമ്മത്തിന് തിളക്കം വന്നിരിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. എല്ലാവരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. Credit : Diyoos happy world