Making Of Mutta Curry In Easy Way : വളരെ ടേസ്റ്റി ആയിട്ടുള്ള മുട്ടക്കറി നമുക്ക് വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അധികം സമയമില്ലാത്ത വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ടേസ്റ്റി മുട്ടക്കറിയുടെ റെസിപ്പി ആണിത്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കുക്കർ അടക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരച്ചത് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരച്ചത് മൂന്ന് പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് ആദ്യം ചെറുതായി മൂപ്പിക്കുക.
ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത്കുക്കർ അടച്ചുവെച്ച് വേവിക്കുക. ഇതേ സമയം ഒരു മിക്സിയുടെ ജാറിൽ ഒരു കപ്പ് തേങ്ങ ചിരകിയത് ഒരു ഏലക്കായ ഒരു കറുവപ്പട്ട അര ടീസ്പൂൺ പെരുംജീരകം ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ച് മാറ്റിവെക്കുക. സവാള വെന്തു കഴിയുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി.,
അര ടീസ്പൂൺ ഗരം മസാല എരുവിനാവശ്യമായ മുളകുപൊടി ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വീണ്ടും കുക്കർ അടച്ച് ഒറ്റ വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം തുറന്ന് അയച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക അതിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് പുഴുങ്ങിയ മുട്ട അതിലേക്ക് ചേർത്ത് കുറച്ചു കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കർ അടക്കുക.
വീണ്ടും ഒരു വിസിൽ വന്നതിനു ശേഷം ആവി പോയിക്കഴിയുമ്പോൾ തുറക്കുക. സമയം മറ്റൊരു പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി അര ടീസ്പൂൺ കടുക് രണ്ട് ടീസ്പൂൺ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് കറിവേപ്പില എന്നിവ നന്നായി മൂപ്പിച്ച് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. കുറച്ചു മല്ലിയിലയും ചേർക്കാം.. Credit : Fathimas curryworld