Making Of Tasty Potato Varuval : രണ്ട് ഉരുളക്കിഴങ്ങ് മാത്രം മതി ചോറിന്റെ കൂടെ കഴിക്കാൻ അടിപൊളി വിഭവം റെഡിയാക്കാം. അധികം കറിയൊന്നും ഇല്ലെങ്കിലും ഇനി എല്ലാവർക്കും ചോറുണ്ണാം കുട്ടികൾക്ക് എല്ലാം ഇത് വളരെയധികം ഇഷ്ടപ്പെട്ടു. എടാ ഇങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം അര ടീസ്പൂൺ കടുകും ഒരു ടീസ്പൂൺ പരിപ്പ് ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കുക ചെറുതായി നിറം മാറി വരുമ്പോൾ അതിലേക്ക് മൂന്ന് വെളുത്തുള്ളി ചെറുതായി ചതച്ചത് ചേർത്ത് കൊടുക്കുക. അതോടൊപ്പം 5 ചുവന്നുള്ളി ചെറുതായി ചതച്ചത് ചേർത്ത് കൊടുക്കുക. ഇത് രണ്ടും നല്ലതുപോലെ വാടി വരുമ്പോൾ അതിലേക്ക് രണ്ട് ഉരുളൻ കിഴങ്ങ് കനം കുറഞ്ഞ വട്ടത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഉരുളക്കിഴങ്ങിലേക്ക് ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഉരുളക്കിഴങ്ങ് അടച്ചുവെച്ച് വേവിക്കേണ്ടതാണ്. വെന്തു വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ ഉലുവപ്പൊടി എന്നിവയും ചേർത്ത് ചെറിയ തീയിൽ വെച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം വീണ്ടും ഒരു 5 മിനിറ്റ് അടച്ചുവയ്ക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കുക. ഉരുളക്കിഴങ്ങ് നല്ലതുപോലെ തന്നെ വെന്ത് വരേണ്ടതാണ്. ശേഷം ഒരു നുള്ള് കായപ്പൊടിയും ഒരു ടീസ്പൂൺ നാരങ്ങാനീരും കുറച്ച് കറിവേപ്പിലയും ചേർത്ത് ഇളക്കിയതിന് ശേഷം പകർത്തി വയ്ക്കാം. രുചികരമായ കിഴങ്ങു വറുവൽ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : Shamees kitchen