മഴക്കാലം ആരംഭിച്ചിരിക്കുകയാണ് ല്ലോ നമുക്കറിയാം അടുക്കളയിൽ പൊടികളായി നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും അതുപോലെ തന്നെ ധാന്യങ്ങളും പെട്ടെന്ന് പൂപ്പൽ പിടിക്കുന്നതിനും കേടുവരുന്നതിനും ഉള്ള സാധ്യതകൾ ഈ സമയത്ത് വളരെ കൂടുതലാണ്. ധാന്യങ്ങൾ ആണെങ്കിൽ ചെറുതായി ചൂടാക്കിയാൽ കേടുകൂടാതെ ഇരിക്കും.
എന്നാൽ പൊടികൾ ആണെങ്കിലോ പെട്ടെന്ന് കേടു വരാതിരിക്കണമെങ്കിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. വീട്ടിൽ ഫ്രിഡ്ജ് ഉണ്ടെങ്കിൽ ഇത് വളരെ എളുപ്പമായിരിക്കും. ഗോതമ്പ് പൊടി അരിപ്പൊടിയും മൈദ പൊടി എന്നിവ എല്ലാം പുറത്തു വെച്ചാൽ ഈ സമയത്ത് പെട്ടെന്ന് കേടാകും. അതുകൊണ്ടുതന്നെ കേടാകാതിരിക്കാൻ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് ഇത്.
ഗോതമ്പ് പൊടിയാണെങ്കിലും അരിപ്പൊടിയാണെങ്കിലും നല്ല ഉറപ്പുള്ള ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അതിലേക്ക് ഇട്ടുവയ്ക്കുക. ശേഷം കവർ നല്ലതുപോലെ കെട്ടി മുറുക്കിയതിനു ശേഷം ഫ്രീസറിൽ വയ്ക്കുക. ആവശ്യമുള്ള സമയത്ത് എടുത്ത് വീണ്ടും വയ്ക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ എത്ര കാലം കഴിഞ്ഞാലും ഗോതമ്പ് പൊടിയായാലും അരിപ്പൊടി ആയാലും കേടു വരും എന്ന പേടി വേണ്ട. എത്രകാലം വേണമെങ്കിലും ഇതുപോലെ തന്നെ കേടുകൂടാതെ ഇരിക്കും. ഒട്ടുംതന്നെ പൂപ്പൽ വരുമെന്ന് പേടി വേണ്ട.
ശ്രദ്ധിക്കേണ്ട കാര്യം കവറിന് ഒരിക്കലും ഹാളുകൾ ഉണ്ടാകാൻ പാടില്ല. നല്ല ഉറപ്പോടെ തന്നെ കെട്ടിവയ്ക്കേണ്ടതുമാണ്. ആവശ്യമുള്ളത് അനുസരിച്ച് നിങ്ങൾക്ക് ഇതിൽ നിന്നും എടുത്ത തിരികെ വയ്ക്കുകയും ചെയ്യാം. നീ ആരും തന്നെ മഴക്കാലത്ത് പൊടികൾ പെട്ടെന്ന് പൂപ്പൽ പിടിച്ചു പോകും എന്ന് പേടിച്ചിരിക്കേണ്ട ഇതുപോലെ ഇന്ന് തന്നെ റെഡിയാക്കി വക്കൂ. Credit : grandmother tips