Making Of Tasty Egg Snack In 5 Miniute : ചായ്ക്കൊപ്പം കഴിക്കാൻ പെട്ടെന്ന് ഒരു പലഹാരം ഉണ്ടാകണമെങ്കിൽ ഇനി എല്ലാവരും ഇത് മാത്രം ഉണ്ടാക്കിയാൽ മതി. വീട്ടിൽ മുട്ട ഉണ്ടെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കൂ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് അവൽ എടുക്കുക ശേഷം അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കാനായി വയ്ക്കുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് പുഴുങ്ങിയെടുത്ത മുട്ട കൈകൊണ്ട് പൊടിച്ചെടുക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അടുത്തതായി വെച്ചിരിക്കുന്ന അവൽ ചേർത്തു കൊടുക്കുക. ശേഷം അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത് ഒരു ടീസ്പൂൺ അരിപ്പൊടിയും. കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞതും .ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളം ചേർത്ത് .
കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. സാധാരണ പരിപ്പുവട ഉണ്ടാക്കുമ്പോൾ തയ്യാറാക്കുന്ന മാവ് പോലെ ഉണ്ടാക്കുക. അതിനുശേഷം സാധാരണ പരിപ്പുവടയുടെ ഷേപ്പിൽ തയ്യാറാക്കുക. അടുത്തതായി മറ്റൊരു പാത്രത്തിൽ കുറച്ച് കോൺഫ്ലക്സ് പൊടിച്ചു വയ്ക്കുക അതുപോലെ തന്നെ കുറച്ചു മൈദപ്പൊടി വെള്ളത്തിൽ മിക്സ് ചെയ്തു വയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ഓരോന്നായി എടുത്ത് ആദ്യ മൈദ മാവിൽ മുക്കി കോൺഫ്ലക്സിൽ പൊതിഞ്ഞ എണ്ണയിൽ ഇട്ടു പൊരിച്ചെടുക്കുക. രണ്ട് ഭാഗവും നല്ലതുപോലെ മൊരിഞ്ഞു വന്നതിനുശേഷം പകർത്തി വയ്ക്കുക എല്ലാതും ഇതുപോലെ തന്നെ തയ്യാറാക്കുക. വളരെ ടേസ്റ്റി ആയിട്ടുള്ള ഈ പലഹാരം നിങ്ങളും ഉണ്ടാക്കി നോക്കണേ. Credit : Shamees kitchen