നമ്മുടെ ജീവിതത്തിന് കെട്ടുറപ്പുണ്ടാകുവാനും ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുവാനും ഏറ്റവും അനിവാര്യമായിട്ടുള്ള ഘടകങ്ങളിൽ ഒന്നാണ് സമ്പത്ത്. അതിനുവേണ്ടിയാണ് നമ്മൾ എല്ലാവരും തന്നെ അധ്വാനിക്കുന്നത്. ധനം ഉണ്ടാകുന്നതിനു വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യത്തെപ്പറ്റിയാണ് പറയാൻ പോകുന്നത്. നമ്മുടെ വീട്ടിൽ ഒരു കുബേര പ്രതിമ വാങ്ങി സൂക്ഷിക്കുക എന്നുള്ളതാണ്. ധനത്തിന്റെയും സ്വർണത്തിന്റെയും എല്ലാം നാഥനാണ് കുബേര ഭഗവാൻ.
രൂപം നമ്മൾ വീട്ടിൽ അതിന്റെതായ എല്ലാ രീതികളോടും കൂടി വയ്ക്കുകയാണെങ്കിൽ നമ്മുടെ വീട്ടിലേക്ക് സമ്പത്തിന്റെ വരവ് വർദ്ധിക്കുന്നതായിരിക്കും അതുപോലെ തന്നെ എന്തെങ്കിലും സാമ്പത്തികമായിട്ടുള്ള തടസ്സങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ പോകുന്നതായിരിക്കും. കുബേര പ്രതിമ എങ്ങനെയാണ് വീട്ടിൽ വെക്കേണ്ടത് എന്ന് നോക്കാം. ആദ്യമായി ചെയ്യേണ്ടത് കുബേര പ്രതിമ നമ്മൾ വാങ്ങുക. വാങ്ങുന്ന സമയത്ത് എന്തെങ്കിലും തരത്തിലുള്ള പൊട്ടലുകൾ പ്രതിമയ്ക്ക് ഉണ്ടോ എന്ന് നോക്കി വാങ്ങുക.
വാങ്ങിയതിനു ശേഷം നമ്മൾ വീട്ടിലേക്ക് കുബേര പ്രതിമയെ വരവേൽക്കണം അതിനു വേണ്ടി ചെയ്യേണ്ടത് ഒരു പാത്രം നിറയെ നല്ല ശുദ്ധമായ ജലം എടുക്കുക അതിലേക്ക് മൂന്ന് തുളസി കതിർ ഇട്ടു വയ്ക്കുക. ആറു മണിക്കൂർ വെക്കുക. ശേഷം കുബേര പ്രതിമ കഴുകുക. അതിനുശേഷം പൂജാമുറിയിൽ വെക്കുന്നത് വളരെ നല്ലതാണ് അല്ലാതെ ഒരു വീടിന്റെ സ്വീകരണം മുറിയിൽ വയ്ക്കുന്നതായിരിക്കും ഉത്തമം. വെക്കുന്ന സമയത്ത് വടക്കോട്ട് ദർശനമായി വയ്ക്കുക അല്ലെങ്കിൽ കിഴക്കോട്ട് ദർശനമായി വയ്ക്കുക.
കിഴക്കോട്ട് ദർശനമായി വയ്ക്കുന്നതായിരിക്കും നല്ലത് കാരണം ആദ്യം സൂര്യപ്രകാശം ഏൽക്കുന്നത് അവിടെയാണല്ലോ. ഈ രണ്ടു ദിശകളിൽ മാത്രമേ പ്രതിമ വയ്ക്കാൻ പാടുള്ളൂ. ശേഷം നിങ്ങൾക്ക് എല്ലാ ദിവസവും പ്രാർത്ഥിക്കാവുന്നതാണ്. ഓം യക്ഷരരാജായ വിദ് മഹേ വൈശ്രവണായ ധീ മഹി തന്നോ കുബേര പ്രചോദയാത്. ഈ മന്ത്രവും പ്രാർത്ഥനയോടൊപ്പം തന്നെ ചൊല്ലുക. നിങ്ങളുടെ ഭവനത്തിലേക്ക് സാമ്പത്തിക വളർച്ച ഉണ്ടാകുന്നതായിരിക്കും. Credit : Infinite stories