3 Ways To Get Rid Of Face Wrinkles : മുഖത്ത് പ്രായമാകുന്ന സമയത്ത് ചുളിവുകൾ വരുന്നത് വളരെ സ്വാഭാവികമാണ് അതുപോലെ തന്നെയാണ് കൈകളിലും കാലുകളിലും വരുന്ന ചുളിവുകൾ. എന്നാൽ നമുക്ക് അധികം പ്രായമാകുന്നതിനു മുൻപ് തന്നെ മുഖത്ത് ചുളിവുകൾ വന്നാലോ. അത് നമുക്ക് പെട്ടെന്ന് പ്രായമാക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതായിരിക്കും. മാത്രമല്ല തരത്തിൽ സംഭവിക്കുന്നത് നമ്മുടെ തൊലിയുടെ ആരോഗ്യം നഷ്ടപ്പെടുത്തുകയും ചെയ്യും.
അതുകൊണ്ടുതന്നെ ഒരു പ്രതിരോധം എന്ന നിലയിൽ നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ ആണ് പറയാൻ പോകുന്നത്. ഇതിനായി ആദ്യത്തെ മാർഗം എന്ന് പറയുന്നത് തക്കാളിയുടെ നീര് ആണ്. ഒരു തക്കാളി പകുതി മുറിച്ചതിന് ശേഷം അത് ഞെക്കിപ്പിടിഞ്ഞ് അതിന്റെ നീരെടുക്കുക ശേഷം കൈകളിലും കാലുകളിലും മുഖത്തും കഴുത്തിലും എല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക ഉണങ്ങി കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്.
ദിവസം മുഴുവൻ ഇതുപോലെ ചെയ്യുകയാണെങ്കിൽ വളരെ നല്ലതായിരിക്കും. അടുത്ത ഒരു മാർഗ്ഗം എന്ന് പറയുന്നത് ഒരു പാത്രത്തിലേക്ക് മുട്ടയുടെ വെള്ള മാത്രം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഇത് മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ അത് പറിച്ച് കളയുക. അതിനുശേഷം വേണം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് മുഖം കഴുകി കളയുവാൻ.
അടുത്ത മാർഗ്ഗം എന്ന് പറയുന്നത് ഒലിവ് ഓയിലാണ്. ഒലിവായിൽ ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്നത് ഇങ്ങനെയാണ് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ എടുക്കുക ശേഷം മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിച്ച് കുറച്ചു സമയം മസാജ് ചെയ്യുക. ശേഷം 10 മിനിറ്റ് മുഖത്ത് അതുപോലെതന്നെ വയ്ക്കുക അതിനുശേഷം കഴുകിക്കളയുക. ഈ മൂന്നു മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതായിരിക്കും.